പത്തനംതിട്ട: കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ കാന്തപുരം എ. പി. അബൂബക്കർ മുസ്ലിയാർ നയിക്കുന്ന കേരളയാത്രയ്ക്ക് നാളെ ജില്ലയിൽ സ്വീകരണം നൽകും. രാവിലെ 8.30 ന് തിരുവല്ലയിൽ യാത്രാ സംഘത്തെ ജില്ലാ നേതാക്കളും ജന പ്രതിനിധികളും സാംസ്കാരിക നായകരും ചേർന്ന് സ്വീകരിക്കും.
തുടർന്ന് 10 ന് പത്തനംതിട്ടയിലെ സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ നിന്നും സമ്മേളന നഗരിയിലേക്ക് സെന്റിനറി ഗാർഡ് അംഗങ്ങളുടെ ഫ്ളാഗ് മാർച്ചോടുകൂടി പത്തനംതിട്ട ടൗൺ സ്ക്വയറിൽ ജാഥ എത്തിച്ചേരും.
സ്വീകരണ സമ്മേളനത്തിൽ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ആന്റോ ആന്റണി എംപി, തിരുവല്ല ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത, സ്വാമി നിർവിണിനന്ദ, പ്രഫ. പി.ജെ.കുര്യൻ, രാജു ഏബ്രഹാം, സതീഷ് കൊച്ചു പറമ്പിൽ തുടങ്ങിയവർ പ്രസംഗിക്കും.
വേർതിരിവുകൾ ഇല്ലാതെ എല്ലാവരെയും ചേർത്തുപിടിക്കുക എന്ന ആശയമാണ് കേരള യാത്ര മുന്നോട്ടുവയ്ക്കുന്നതെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. മുസ് ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് അഷ്റഫ് ഹാജി അലങ്കാർ , ജില്ലാ സെക്രട്ടറി മുഹമ്മദ് ഇസ്മായിൽ, സമസ്ത ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് ബാഫഖ്റുദ്ദീൻ ബുഖാരി, എസ്വൈഎസ് സംസ്ഥാന എക്സിക്യൂട്ട് അംഗം മുഹമ്മദ് അഷ്ഹർ, എസ് വൈഎസ് ജില്ലാ സെക്രട്ടറി സുധീർ വഴിമുക്ക്, എസ്എസ്എഫ് ജില്ലാ പ്രസിഡന്റ് അൻസർ ജൗഹരി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്ത